Monday, February 20, 2012

മൊബൈല്‍ ക്യാമറ....

ചുറ്റും മിന്നുന്ന മൊബൈല്‍ ക്യാമറകളുടെ ഫ്ലാഷുകള്‍ക്ക് പോസ് ചെയ്യുവാന്‍ പരമാവധി ഞാന്‍ ചിരിച്ചു...
പക്ഷെ എന്റെ ചിരി പൂര്‍ണമാകുന്നില്ല...
നാളെ യുടൂബു വഴിയും ഫയ്സ്ബുക് വഴിയും ലോകം മുഴുവന്‍ കാണേണ്ടതാ..
അത് കൊണ്ടാണല്ലോ അവര്‍ ഫോട്ടോയെടുക്കാന്‍ മത്സരിക്കുന്നത്...
എത്ര ശ്രമിച്ചിട്ടും എന്റെ ചിരി കണ്ണീരില്‍ കുതിര്‍ന്നു പോകുന്നു..
മുന്നിലേക്ക്‌ മാറി നിര്‍ത്തിയ ലോറിയുടെ ടായരുകള്‍ക്കിടയില്‍ അപ്പോഴും ചോരയിട്ടു വീഴുന്ന ഒരു കാല്‍ തൂങ്ങുന്നു.. അതെന്റെ അരയില്നിന്നും വേര്പെട്ടതാണെന്ന് മനസ്സിലാക്കുമ്പോഴേക്കും എന്റെ ബോധം നശിച്ചിരുന്നു...
അപ്പോഴും എന്റെ മുന്നില്‍ കുറെ മൊബൈല്‍ ക്യാമറകള്‍ മിന്നുന്നുണ്ടായിരുന്നു... ചോരയില്‍ കുളിച്ച എന്റെ പുതിയ പുതിയ പോസുകള്‍ക്കായി...

സ്വന്തം ബഷീര്‍ തോന്നയ്ക്കല്‍.....

Friday, February 17, 2012

പുനര്‍ചിന്ത....

ഓരോ മഴതുള്ളികള്‍ക്കും അന്ന് പറയാനുണ്ടായിരുന്നത്പ്രണയത്തിന്‍ വാക്കുകളായിരുന്നു.. വഴിയിലെവിടെയോ പ്രണയം നഷ്ടമായി..പിന്നീടു ഞാന്‍ കണ്ട മഴതുള്ളികല്‍ക്കെല്ലാം പറയാനുള്ളത് വിരഹത്തിന്‍ വേദനകളായിരുന്നു...പിന്നെയും ഞാന്‍ പല പല മഴത്തുള്ളികളെ കണ്ടു... അവയെല്ലാം പ്രണയവും വിരഹവും മാറി മാറി പറഞ്ഞു തന്നു..ഓളങ്ങളില്‍ വീണുടഞ്ഞു അലിഞ്ഞു ചേരുന്ന മഴത്തുള്ളികളെ ഒരു പാട് ഞാന്‍ കണ്ടു.. ഓരോ മഴത്തുള്ളിയും മറ്റു പലതിലേക്കും വീണലിഞ്ഞു ചേർന്ന് പോയി ..മഴതുള്ളികളെല്ലാം നിമിഷ നേരത്തെ സന്തോഷങ്ങലനെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും എന്റെയുള്ളിലെ മഴ ശമിച്ചിരുന്നു...പിന്നീടുള്ള മഴയൊന്നും കാണുവാന്‍ എന്റെ ഹൃദയം തുടിച്ചില്ല...ചുറ്റിനും കണ്ണുനീര്‍ തുള്ളികള്‍ മാത്രം...


സ്വന്തം ബഷീര്‍ തോന്നയ്ക്കല്‍.....

Tuesday, February 14, 2012

പ്രണയം.............

എന്നെന്നും.. ആദ്യം വിരിഞ്ഞ പൂവിനോ, എന്‍റെ പ്രണയിനിയുടെ പുഞ്ചിരിക്കോ , അവള്‍ നല്‍കിയ മൊഴികള്‍ക്കോ , തളിരിട്ട ഇലകള്‍ക്കോ, ഏതിനാണ് പ്രണയത്തിന്റെ നിറം.? എന്നെ തഴുകുന്ന തിരമാലകള്‍. എന്നെ മാടി വിളിക്കുന്ന നീലാകാശം, എന്നില്‍ അലിഞ്ഞു ചേരുന്ന മഴവില്ല്, എന്നെ തൊട്ടുണര്‍ത്തുന്ന പുലരി, എനിക്ക് കവിതകള്‍ നല്‍കുന്ന നിലാവ്,... എന്നോട് കിന്നരിക്കുന്ന പുഴയും,കിളികളും, എന്നില്‍ സ്വപ്‌നങ്ങള്‍ തീര്‍ത്ത അവള്‍, എല്ലാത്തിലും ഉണ്ടോ പ്രണയത്തിന്റെ കുളിര്? പുല്ലാങ്കുഴലില്‍ തീര്‍ത്ത സംഗീതം, മുളംകാടിന്‍റെ പരിഭവം പറച്ചില്‍. മുക്കുറ്റി പൂക്കളുടെ വിതുമ്പല്‍. ഓണ തുമ്പികളുടെ കളിയാട്ടം, എല്ല്ലാം പ്രണയം കൊതിക്കുന്ന ഒരു നിശ്വാസം മാത്രം. എന്നെന്നും മനസ്സില്‍ ഓര്‍ത്തുവെക്കാന്‍, അവള്‍കായി ഞാനും, എനിക്കായി അവളും, നല്‍കിയതെന്തോ....? അതാണ്‌ കാലം നല്‍കുന്ന പ്രണയം.............

ഉപ്പൂറ്റിയില്‍ തറച്ച് കയറിയ തൊട്ടാവാടി മുള്ളുപോലെയാണ് നഷ്ടപ്രണയം....എത്ര എടുത്തു കളഞ്ഞാലും ഒരു കുഞ്ഞുകരട് ഉള്ളിലിരുപ്പുണ്ടാവും. എവിടെയെങ്കിലും കാല്‍ ചവിട്ടിയാല്‍ അതുള്ളിലിരുന്ന് കുത്തിനോവിയ്ക്കും. വേദനയെ ഓര്‍മ്മപെടുത്തിക്കൊണ്ടിരിയ്ക്കും.....നമ്മുടെ മുന്‍ പ്രണയത്തെ ഓര്‍ത്തു വേദനിക്കാത്ത ഒരാള്‍ പോലും ഈ ലോകത്തില്‍ ഉണ്ടാവില്ല...കാരണം ഒരാളോട് തോന്നുന്ന പ്രണയം അത് നമുക്ക് മാനസികമായി ഉണ്ടാകുന്നതാണ്... നഷ്ടപെടുന്ന പ്രണയം ശരീരത്തില്‍ തറച്ചിരിക്കുന്ന മുള്ളുപോലെ അത് ഇടയ്കിടെ നമ്മളെ വേദനിപ്പിച്ചു കൊണ്ടിരിക്കും... പ്രണയിച്ചു കൊണ്ടിരിക്കുന്നവര്‍ക്കായി.....പ്രണയിക്കാന്‍ പോകുന്നവര്‍ക്കായി ....ആരെയും കബളിപ്പിക്കനാകരുത് പ്രണയം...പ്രണയം ഒരു ഉടമ്പടി ആണ്.. വിവാഹ ബന്ധങ്ങളിലെ എഴുതപെട്ട നിബന്ധനകളില്ലാതെ....രക്ത ബന്ധങ്ങളിലെ സ്നേഹത്തിന്റെ ഏറ്റകുറച്ചിലുകള്‍ ഇല്ലാതെ.. ജാതി,പ്രായ ഭേധമെന്യേ ആര്‍ക്കും ആരോടും തോന്നുന്ന വികാരം....അത് തന്നെയാണ് പ്രണയത്തെ അനശ്വരമാക്കുന്നതും.....ഒരിക്കലും നാം ജീവിക്കുവാന്‍ വേണ്ടി പ്രണയിക്കരുത് .പ്രണയിക്കുവാന്‍ വേണ്ടി ജീവിക്കുക. അങ്ങനെ എന്നാല്‍ നമ്മുടെ പ്രണയം എന്നും നമ്മുടെ കൂടെ കാണും മരണമില്ലാതെ എന്റെ എല്ലാ കൂട്ടുകാര്‍ക്കും വരാന്‍ പോകുന്നത് പ്രണയം നിറഞ്ഞ ദിനങ്ങളാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്......


സ്വന്തം ബഷീര്‍ തോന്നയ്ക്കല്‍.....





കടപ്പാട്,,
 
മൂന്നു നാല് വര്ഷം മുന്പ് ഒരു ഫെബ്രുവരി പതിനാലിന് എന്റെ മെയിലിലേക്ക് വഴി തെറ്റി വന്നു കയറിയ ഒരു പോസ്റ്റാണിത്‌ എഴുതിയത് ആരാണെന്ന് അറിയില്ല.

Sunday, February 12, 2012

ജീവിതാനുഭവം.

കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഒരുപാടു നല്ല സൌഹൃദങ്ങള്‍ നഷ്ടമായി എന്നാലും എന്നും ഓര്‍മിക്കുന്ന കുറെ നല്ല അനുഭവങ്ങളും ചില നൊമ്പരങ്ങളും ഇന്നും മനസ്സിനുള്ളില്‍ ബാക്കിയാണ്.

കൂടെയുണ്ടായിരുന്ന കാലത്ത് അവരോടു (അവളോട്‌ ) പറയാന്‍  കഴിയാത്തതിനെ ഓര്‍ത്ത് എപ്പോഴൊക്കെയോ നഷ്ടബോധങ്ങള്‍ തോന്നാറുണ്ട് എങ്കിലും അത് പറയാന്‍ ഇനി എന്നെങ്കിലുമൊക്കെ കഴിയുമെന്ന പ്രതീക്ഷ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല...
ജീവിതമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കുമ്പോഴേക്കും ഒരുപാടു ബാധ്യതകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ജീവിതത്തെ നേരിടാന്‍ കൂട്ടുകാരെല്ലാം ഓരോ വഴിക്ക്...
ഒരുമിച്ചു കൂടെ നടന്നവര്‍ കാണുമ്പോഴുള്ള ഒരു കുശലാന്വേഷണങ്ങളിൽ ഒതുങ്ങി.
കൂടെ കളിച്ചു വളര്‍ന്നവര്‍ ഓരോ ഹായ് പറഞ്ഞു പിരിയുന്നു...
കുടുംബങ്ങള്‍ ആയവര്‍ ഒരു പുഞ്ചിരിയില്‍ പരിചയം അറിയിച്ചു...
ചിലരാകട്ടെ വേണോ വേണ്ടയോ എന്ന് സംശയിച്ച ഒരു നോട്ടം മാത്രം..
ഇനി  ചിലരാകട്ടെ കണ്ടിട്ട് അറിയുന്ന ഭാവം പോലും നടിക്കാതെ കടന്നു പോകുന്നു...

ഇതാണോ ജീവിതം...
ഒരുപാടു പ്രതീക്ഷകള്‍ ഉണ്ടായിരുന്നു...
എന്തൊക്കെയായിരുന്നു ആ കളത്തില്‍ നെയ്തു കൂട്ടിയത്...

ഓട്ടോഗ്രാഫിന്റെ ഓരോ താളുകളിലും വ്യത്യസ്തമായ ലിപികളില്‍ വ്യത്യസ്തമായ രീതിയില്‍ ആശംസകളും മോഹങ്ങളും എഴുതി പിടിപ്പിച്ച പല പല വാക്കുകളുടെ അര്‍ഥം ഇതായിരുന്നോ,,, അതിനപ്പുറം ഒന്നും പ്രതീക്ഷിക്കരുതയിരുന്നു എന്ന് മനസ്സ് പറയുന്നു..
ചെറുപ്പം യൌവനത്തിന് വഴിമാറി..
കാലം പുതിയ പുതിയ ബന്ധങ്ങളെ തന്നു..
പഴയ ബന്ധങ്ങളെല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു...
ഓരോ ചുവടിലും ഓരോരോ മാറ്റങ്ങള്‍.........

ജീവിതത്തിന്റെ ഇനിയും മനസ്സിലാക്കാന്‍ കഴിയാത്ത പുതിയ വഴികളിലേക്ക്  ഈയുള്ളവന്റെ യാത്രകള്‍‍ തുടരുന്നു...


Wednesday, February 8, 2012

ഞാന്‍ ഇവിടെ തുടങ്ങുന്നു....

എഴുതാന്‍ ഒരുപാടു ആഗ്രഹമുണ്ട്..
പക്ഷെ എഴുതാനിരുന്നപ്പോള്‍ ഇത് വലിയ ഒരു കടമ്പ ആയിട്ടാ തോന്നുന്നത്.
എന്നാലും ഞാന്‍ എന്തെങ്കിലുമൊക്കെ എഴുതാം.. മറ്റാരും വായിക്കാനല്ല, ഇടയ്ക്കിടെ എനിക്ക് തന്നെ എടുത്ത് വായിക്കാമല്ലോ...
ഇനി നിങ്ങള്‍ വായിച്ചാല്‍ പ്രോബ്ലം ഒന്നുമില്ല കേട്ടോ ..
വായിക്കുമ്പോള്‍ അഭിപ്രായം പറഞ്ഞാല്‍ എഴുത്തിനു ഉഷാര്‍ ഉണ്ടാകും ...


ഇനി എഴുതെന്ടെന്നു നിങ്ങള്‍ പറഞ്ഞാലും ഞാന്‍ എഴുതും..
കാരണം നിങ്ങളോട് ചോതിചിട്ടല്ല ഞാന്‍ എഴുത്ത് തുടങ്ങിയത്..
അതോണ്ട് മര്യാദക്ക് വല്ലതും വയിക്കുന്നെകില്‍
വായിച്ചിട്ട പോയ്ക്കോണം.. ഹല്ലാ പിന്നെ

Tuesday, February 7, 2012

Contacts

Web

FACEBOOK :   https://www.facebook.com/basheerthonnakkal
BLOGGER    :   https://basheertnkl.blogspot.com
TWITTER     :   https://twitter.com/basheer_hussain

E-mail

Gmail     : basheertnkl@gmail.com
               : basheertnkl1@gmail.com

Yahoo    : basheertnkl@yahoo.in
Hotmail : basheertnkl@hotmail.com
facebook: basheerthonnakkal@facebook.com